Skip to main content

ഞങ്ങളെ സംബന്ധിച്ചവ

ഇന്ത്യൻ ഭരണഘടനയാൽ സ്ഥാപിതമാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. ഭരണഘടനയുടെ 320 (3) ാം ആർട്ടിക്കിൾ പ്രകാരം സിവിൽ സർവ്വീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഗവൺമെന്റിന് നിർദ്ദേശം നൽകുന്നത് കമ്മീഷനാണ്. നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുക, ഒഴിവ് വരുന്നതനുസരിച്ച് വിവിധ പോസ്റ്റുകളിലേക്ക്് അപേക്ഷകൾ ക്ഷണിക്കുക, എഴുത്തുപരീക്ഷ/ പ്രാക്ടിക്കൽ പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ എന്നിവ നടത്തുക, ഉദ്യോഗാർഥികൾ പരീക്ഷകളിൽ കാഴ്ചവച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക, മെറിറ്റും സംവരണവും പരിഗണിച്ച് ഒഴിവിനനുസരിച്ച് ഉദ്യോഗാർഥികളെ നിർദ്ദേശിക്കുക തുടങ്ങിയവ കമ്മീഷനിൽ നിക്ഷിപ്തമാണ്. കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഹെഡ് ഓഫീസ് തിരുവനന്തപുരം ജില്ലയിലെ പട്ടത്താണ്.
പ്രവര്‍ത്തനം ഒറ്റനോട്ടത്തില്‍
നിലവിലെ കമ്മീഷന്‍
മുന്‍ കമ്മീഷന്‍ ചെയര്‍മാന്‍മാരും അംഗങ്ങളും
ചരിത്രം
ഭരണഘടനാ വ്യവസ്ഥ
കര്‍മ്മ പ്രവര്‍ത്തനങ്ങള്‍
സ്ഥാപനം
ഭരണഘടനാ പദവി